Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Shelters

Ernakulam

ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ള്‍ ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ല്‍

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10 വ​ര്‍​ഷം മു​ന്‍​പ് കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ള്‍ ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ല്‍. ആ​റൂ​ര്‍ മ​ഞ്ഞു​മാ​ക്കി​ത്ത​ട​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ശ​ക്ത​മാ​യ കാ​റ്റി​ല്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ഇ​തി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ളും മ​റ്റ് ഇ​രു​മ്പ് തൂ​ണു​ക​ളും ഏ​തു​സ​മ​യ​ത്തും റോ​ഡി​ലേ​ക്ക് പ​റ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

സ​മാ​ന​മാ​യ രീ​തി​യി​ല്‍ റോ​ഡി​ലെ മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലെ​യും കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ള്‍ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. കെ​എ​സ്ടി​പി ന​ട​ത്തി​യ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ നി​ര്‍​മി​ച്ച​ത്. എ​ന്നാ​ല്‍ നി​ല​വി​ല്‍ ഇ​വ​യി​ല്‍ ഭൂ​രി​പ​ക്ഷ​വും കാ​ടു​ക​യ​റി ന​ശി​ച്ച നി​ല​യി​ലാ​ണ്. പ​ല​തും ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന​ത് മൂ​ലം മ​ഴ​യ​ത്ത് ക​യ​റി നി​ല്‍​ക്കാ​ന്‍ പോ​ലും യാ​ത്ര​ക്കാ​ര്‍​ക്ക് ക​ഴി​യു​ന്നി​ല്ല.

കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്താ​തെ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​യി​ല്‍ പ​ല​തും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച പൊ​തു​മു​ത​ല്‍ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന ഇ​ത്ത​രം കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up